Headlines
By Malakkallu Express:March 20, 2015

എന്നും എപ്പോഴും ട്രെയിലര്‍

മോഹന്‍ലാലും മഞ്ജു വാരിയറും ഒന്നിചെ്ചത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം എന്നും എപ്പോഴും എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 16 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ കരിയറിലെ രണ്ടാം വരവ് നടത്തിയ മഞ്ജുവിന്‍റെ അടുത്ത ചിത്രം. ഈ വര്‍ഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദ്യ ചിത്രം. സ്‌നേഹവീട് പുറത്തിറങ്ങി 4 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രം. അങ്ങനെ ഒരുപാട് പ്രത്യേകതകളുമായാണ് 'എന്നും എപ്പോഴും എത്തുന്നത്.ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അഭിഭാഷകയായി മഞ്ജു വാര്യര്‍ എത്തുന്നു. ഇന്നസെന്‍റ് , റീനു മാത്യൂസ്, ഗ്രിഗറി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. രഞ്ജന്‍ പ്രമോദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുന്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്

Filed under .

0 comments for "എന്നും എപ്പോഴും ട്രെയിലര്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas