Headlines
By Malakkallu Express:March 20, 2015

കയ്‌യാങ്കളിയില്‍ ഇടപെടാതിരുന്നതിന് കാരണമുണ്ട്: സതീശന്‍, ബല്‍റാം


തിരുവനന്തപുരം• നിയമസഭയിലെ കയ്‌യാങ്കളിയില്‍ പങ്കെടുക്കാതെ മാറിയിരുന്നതിന്‍റെ കാരണങ്ങള്‍ പാര്‍ട്ടിയോടും ജനങ്ങളോടും ഉടന്‍ വിശദീകരിക്കുമെന്നു കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശനും, വി.ടി ബല്‍റാമും. കെ.എം. മാണി ബജറ്റ് അവതരിപ്പിച്ച ദിവസം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്‌യാങ്കളിയും ഉണ്ടായപ്പോള്‍ അതിലൊന്നും ഇടപെടാതെ മാറിയിരിക്കുകയായിരുന്നു ഭരണപക്ഷത്തുനിന്നുള്ള ഈ രണ്ടു എംഎല്‍എമാരും. പുരുഷ എംഎല്‍എമാരെ തടയാനോ വനിതാ എംഎല്‍എമാരെ തടഞ്ഞ് വിവാദത്തില്‍ ചാടാനോ ഇരുവരും തുനിഞ്ഞില്ല. സോഷ്യലിസ്റ്റ് ജനതയുടെ എം.വി. ശ്രേയാംസ് കുമാര്‍ എംഎല്‍എയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസിന്‍റെ നിലപാടുകളോടുള്ള പ്രതിഷേധമായാണ് ഭരണപക്ഷ എംഎല്‍എമാരെ തടയാന്‍ ഇവര്‍ രംഗത്തിറങ്ങാത്തതെന്നും, അതല്ല അക്രമത്തോടുള്ള എതിര്‍പ്പാണ് കാരണമെന്നും വ്യാഖ്യനമുണ്ടായി. കെ.എം. മാണിയുടെ നിലപാടുകളോടുള്ള എതിര്‍പ്പാണ് കാരണമെന്നും അഭ്യൂഹമുയര്‍ന്നു. അപ്പോഴൊന്നും ഒരു പ്രതികരണത്തിനും ഇരുവരും തയ്‌യാറായിരുന്നില്ല.നിയമസഭയില്‍ സ്വീകരിച്ച നിലപാടിനെ സംബന്ധിച്ച്‌ ഉടന്‍ തന്നെ പാര്‍ട്ടിയോടും ജനങ്ങളോടും നിലപാട് വ്യക്തമാക്കുമെന്നു പറവൂര്‍ എംഎല്‍എ വി.ഡി. സതീശന്‍ പറഞ്ഞു.ഇതുസംബന്ധിച്ച തന്‍റെ പ്രതികരണവും ഉടനെ ഉണ്ടാകുമെന്നു തൃത്താല എംഎല്‍എ വി.ടി. ബല്‍റാമും വ്യക്തമാക്കി. പാര്‍ട്ടിയുടെ വേദിയിലും ഇതുസംബന്ധിച്ച അഭിപ്രായം അറിയിക്കും. നിയമസഭയില്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത് ജനപ്രതിനിധികളുടെ കടമയാണ്. ജനപ്രതിനിധിയില്‍ നിന്നും ജനങ്ങള്‍ അതാണ് പ്രതീക്ഷിക്കുന്നത്_ വി.ടി ബല്‍റാംപറഞ്ഞു.

Filed under .

0 comments for "കയ്‌യാങ്കളിയില്‍ ഇടപെടാതിരുന്നതിന് കാരണമുണ്ട്: സതീശന്‍, ബല്‍റാം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas