Headlines
By Malakkallu Express:March 20, 2015

വനിതാ എംഎല്‍എമാര്‍ക്കെതിരെ വിവാദ പരാമര്‍ശം; അബു മാപ്പു പറഞ്ഞു

കോഴിക്കോട്• ഇടതുപക്ഷ വനിതാ എംഎല്‍എമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ.സി. അബു മാപ്പു പറഞ്ഞു. പ്രസ്താവന പിന്‍വലിക്കുകയും ചെയ്തു. പരസ്യമായി മാപ്പു പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ നിര്‍ദേശിച്ചിരുന്നു. പ്രസ്താവന നിരുപാധികം പിന്‍വലിച്ച്‌ പരസ്യമായി മാപ്പു പറയണമെന്നായിരുന്നു സുധീരന്‍റെ നിര്‍ദേശം. ഇത് പാലിച്ചിലെ്ലങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും സുധീരന്‍ പറഞ്ഞിരുന്നു.ബജറ്റ് ദിവസം നിയമസഭയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചായിരുന്നു അബുവിന്‍റെ പരാമര്‍സം. സഭയില്‍ തടഞ്ഞ സംഭവത്തില്‍ ഇ.എസ്. ബിജിമോള്‍ക്ക് പരാതിയുണ്ടാകിലെ്ലന്നും ഷിബുബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ അത് ആസ്വദിക്കുകയായിരുന്നുവെന്നുമാണ് അബു പറഞ്ഞിരുന്നത്

Filed under .

0 comments for "വനിതാ എംഎല്‍എമാര്‍ക്കെതിരെ വിവാദ പരാമര്‍ശം; അബു മാപ്പു പറഞ്ഞു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas