By Malakkallu Express:March 28, 2015
ബൈക്കിടിച്ച് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി മരിച്ചു; കണ്ണുകള്‍ രണ്ട് പേര്‍ക്ക് കാഴ്ചയേകും
ബൈക്ക് യാത്രക്കാരായ കൊഴുവല്ലൂര്‍ തലക്കുളനേല്‍ കിഴക്കേതില്‍ സുരേഷ് (20), കാരയ്ക്കാട് വെട്ടില്‍ പടിഞ്ഞാറേതില്‍ ജിത്തുരാജ് (13) എന്നിവര്‍ക്ക് പരിക്കേറ്റു. സുരേഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കുകളോടെ ജിത്തു മുളക്കുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ മുളക്കുഴ പള്ളിപ്പടി ജങ്ഷന് സമീപമാണ് അപകടം. മരുന്നുവാങ്ങി പോകുകയായിരുന്ന ശിവരാമനെ ചെങ്ങന്നൂര്‍ ഭാഗത്തേക്കുവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ, പരിക്കേറ്റ ബൈക്ക് യാത്രക്കാര്‍ക്കൊപ്പം നാട്ടുകാര്‍ മുളക്കുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, നില വഷളായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു.
തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസും എസ്.എസി., എസ്.ടി. മോണിറ്ററിങ്ങ് കമ്മിറ്റിയും ചേര്‍ന്ന് ശിവരാമന്റെ നേത്രദാനത്തിന് ബന്ധുക്കളുടെ സമ്മതം തേടി. സമ്മതം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ആസ്പത്രിയിലെ നേത്രവിഭാഗത്തില്‍ വിവരമറിയിച്ചു. തുടര്‍ന്ന ശിവരാമന്റെ കണ്ണിലെ കോര്‍ണിയ നീക്കം ചെയ്ത് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രി നേത്ര ബാങ്കില്‍ എത്തിച്ചു. കാഴ്ച ഇല്ലാത്ത രണ്ടുപേര്‍ക്ക് ഇത് കാഴ്ചയേകും.
അതേസമയം, അപകടത്തില്‍പ്പെട്ട ബൈക്ക് മോഷണം പോയെന്ന് ഉടമ പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 8.30നാണ് അപകടം നടക്കുന്നത്. ഒന്‍പത് മണിയോടെയാണ് ഉടമ സ്റ്റേഷനില്‍ പരാതിപ്പെടുന്നത്.
സരോജിനിയാണ് മരിച്ച ശിവരാമന്റെ ഭാര്യ. മക്കള്‍: ഹരിപ്രകാശ്, ജയപ്രകാശ് (ഖത്തര്‍), ശ്രീകുമാര്‍. ശവസംസ്‌കാരം പിന്നീട്.

