By Malakkallu Express:March 28, 2015
കുരിശിന്റെവഴി നടത്തി
രാജപുരം: ലിബിയയില്‍ മതതീവ്രവാദികളുടെ ക്രൂരതയ്ക്കിരയായ 21 കോപ്റ്റിക് ക്രൈസ്തവ രക്തസാക്ഷികളോടുള്ള ആത്മീയ ഐക്യം പ്രഖ്യാപിക്കുന്നതിനും ലോകത്തില്‍ വിശ്വാസത്തിനുവേണ്ടി പീഡനമേറ്റുവാങ്ങുന്ന എല്ലാ വിശ്വാസികളോടുമുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെയും ഭാഗമായി രാജപുരം പ്രദേശത്തെ കെ.സി.വൈ.എല്‍. യൂണിറ്റുകളുടെ നേതൃത്വത്തില്‍ കുരിശിന്റെവഴി നടത്തി. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരി നേതൃത്വം നല്കി. രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടി, കെ.സി.വൈ.എല്‍. ചാപ്ലിന്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍ എന്നിവരോടൊപ്പം ഫൊറോനയിലെ മുഴുവന്‍ വൈദികരും പങ്കെടുത്തു.


