Headlines
By Malakkallu Express:May 22, 2015

25 ലക്ഷം രൂപയുടെ വായ്പതട്ടിപ്പ്: കുറ്റിക്കോല്‍ സഹകരണ ബാങ്കിലേക്ക് ബഹുജന മാര്‍ച്ച്.

കുറ്റിക്കോല്‍ :കോണ്‍ഗ്രസ് ഭരിക്കുന്ന കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച 25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ബേഡകം ഏരിയാകമ്മിറ്റി നേതൃത്വത്തില്‍ ബാങ്കിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ജനങ്ങള്‍ക്ക് വായ്പ നല്‍കേണ്ട പണമാണ് ബാങ്ക് ഭരിക്കുന്നവരും ജീവനക്കാരും നിയമവിരുദ്ധ മാര്‍ഗത്തിലൂടെ തട്ടിയെടുക്കുന്നത്. അപ്രൈസര്‍ക്ക് സ്വന്തമായി കാല്‍കോടിയോളം രൂപ ബാങ്കിനെ കബളിപ്പിച്ച് തട്ടിയെടുക്കാന്‍ കഴിയില്ല. ജീവനക്കാരുടെയും ഭരണക്കാരുടെയും ഒത്താശയോടെ നടന്ന തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണം. പട്ടികവിഭാഗത്തില്‍പ്പെട്ട നിരവധിയാളുകളുടെ പേരില്‍ അവരറിയാതെ ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത സംഭവവുമുണ്ടായിട്ടുണ്ട്. മാര്‍ച്ച് ജില്ലാസെക്രട്ടറിയറ്റ് അംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. പി ഗോപിനാഥന്‍ അധ്യക്ഷനായി. ജയപുരം ദാമോദരന്‍, കെ പി രാമചന്ദ്രന്‍, സി രാമചന്ദ്രന്‍, എ കെ ജോസ് എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി ബാലന്‍ സ്വാഗതം പറഞ്ഞു.-deshabhimani

Filed under .

0 comments for "25 ലക്ഷം രൂപയുടെ വായ്പതട്ടിപ്പ്: കുറ്റിക്കോല്‍ സഹകരണ ബാങ്കിലേക്ക് ബഹുജന മാര്‍ച്ച്."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas