Headlines
By Malakkallu Express:May 22, 2015

കാഞ്ഞങ്ങാട്ടേക്ക് വൈദ്യുതിയെത്തിക്കാന്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചുതുടങ്ങി

കാഞ്ഞങ്ങാട്: നഗരത്തിലെ വൈദ്യുതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി തുടങ്ങിയ പദ്ധതികള്‍ക്ക് വേഗതയേറി. ഹൊസ്ദുര്‍ഗില്‍ 33 കെ.വി. സബ് സ്റ്റേഷന്റെ പണി പുരോഗമിക്കുന്നതോടൊപ്പംതന്നെ മാവുങ്കാല്‍ 110 കെ.വി.സബ്‌സ്റ്റേഷനില്‍നിന്ന് ഹൊസ്ദുര്‍ഗ് സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്ന ജോലി വ്യാഴാഴ്ച തുടങ്ങി. Image result for kseb
മാവുങ്കാല്‍ സബ്‌സ്റ്റേഷനില്‍നിന്ന് ചെമ്മട്ടംവയല്‍വരെയാണ് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നത്. ചെമ്മട്ടംവയല്‍ മുതല്‍ ഹൊസ്ദുര്‍ഗ് വരെ ഉയരത്തിലുള്ള ഇരുമ്പുതൂണുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുക. വൈദ്യുതത്തൂണുകള്‍ സ്ഥാപിക്കുന്ന ജോലിയും നടന്നുവരികയാണ്.
33 കെ.വി. സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിലെ വൈദ്യുതിവിതരണ തടസ്സങ്ങള്‍ പരമാവധി ഒഴിവാക്കും. വോള്‍ട്ടേജ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

Filed under .

0 comments for "കാഞ്ഞങ്ങാട്ടേക്ക് വൈദ്യുതിയെത്തിക്കാന്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചുതുടങ്ങി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas