Headlines
By Malakkallu Express:May 22, 2015

ഫണ്ട് ലാപ്സായി കള്ളാറില്‍ 32 പേരുടെ ഭവനസ്വപ്നം പൊലിഞ്ഞു

രാജപുരം :കള്ളാര്‍ പഞ്ചായത്തിന്റെ പിടിപ്പുകേടില്‍ ഭവന നിര്‍മാണ പദ്ധതി തകിടം മറിഞ്ഞു; 32 വീട് നഷ്ടമായി. എഗ്രിമെന്റ് വച്ചത് പത്ത് വീടിന് മാത്രം. 2014- 15 വര്‍ഷത്തില്‍ ഐഎവൈ പദ്ധതിപ്രകാരം പഞ്ചായത്തില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതിയാണ് ഭരണസമിതിയുടെ പിടിപ്പുകേട് കാരണം നഷ്ടമായത്. വീടെന്ന സ്വപ്നത്തിനായി 39 ദിവസം പഞ്ചായത്തിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തിയ പെരുമ്പള്ളിയിലെ ഹനീഫയ്ക്കും ഇത്തവണ വീട് കിട്ടില്ല.2015 മാര്‍ച്ച് 31ന് മുമ്പ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തി എഗ്രിമെന്റ് വയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാല്‍ 32 പേര്‍ക്കാണ് വീട് നഷ്ടമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജനറല്‍ വിഭാഗത്തില്‍ 42 പേര്‍ക്ക് വീട് നല്‍കുന്നതിനുള്ള അന്തിമ ലിസ്റ്റാണ് പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചത്. എന്നാല്‍ 31ന് മുമ്പ് എഗ്രിമെന്റ് വയ്ക്കണമെന്ന ചട്ടം പാലിച്ചില്ല. ഇതോടെ പഞ്ചായത്തിന് ലഭിക്കേണ്ട ഫണ്ടും നഷ്ടമായി. സിപിഐ എം പിന്തുണയോടെ ഹനീഫ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കിയത് ഹനീഫയ്ക്ക് ഇത്തവണ വീട് നല്‍കാമെന്ന ഉറപ്പിലാണ്. ഭവന നിര്‍മാണത്തിന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ പലരും വീട് കിട്ടുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് പുതിയ വീട് നിര്‍മിക്കുന്നതിന് പഴയ കൂര പൊളിച്ചുനീക്കിയിരുന്നു. തുടക്കംകുറിച്ച്, കടം വാങ്ങിയും സ്വര്‍ണം പണയം വച്ചും വീട് നിര്‍മിക്കുന്നതിന് സാധനങ്ങളിറക്കിയവര്‍ ഇപ്പോള്‍ ദുരിതത്തിലായി. പൂഴിക്കായി ഇ- മണല്‍ ബുക്ക് ചെയ്ത് പണമടച്ചവരും നിരാശയിലായി.-deshabhimani

Filed under .

0 comments for "ഫണ്ട് ലാപ്സായി കള്ളാറില്‍ 32 പേരുടെ ഭവനസ്വപ്നം പൊലിഞ്ഞു "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas