Headlines
By Malakkallu Express:May 22, 2015

സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നൂറു വീടുകള്‍ നിര്‍മിച്ചുനല്കും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതാബാധിതര്‍ക്കുള്ള സാഫല്യം ഭവനനിര്‍മാണപദ്ധതിയുടെ ഭാഗമായി നൂറു വീടുകള്‍ സൗജന്യമായി ശ്രീ സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മിച്ചുനല്കും. ഇതുസംബന്ധിച്ച് കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറുമായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ കളക്ടറുടെ ചേംബറില്‍ ചര്‍ച്ചനടത്തി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ചര്‍ച്ചയില്‍ പങ്കെടുത്തു. വീടും ഭൂമിയുമില്ലാത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ വീട് നിര്‍മിച്ചുനല്കും. വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കും. ഇവര്‍ക്കാവശ്യമായ ഭൂമി സര്‍ക്കാര്‍ ലഭ്യമാക്കും. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ട്രസ്റ്റ് താത്പര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ചനടത്തിയത്. എ.ഡി.എം. എച്ച്.ദിനേശന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി.ബാലകൃഷ്ണന്‍ നായര്‍ ട്രസ്റ്റ് ജില്ലാ സെക്രട്ടറി അഡ്വ. കെ.മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.

Filed under .

0 comments for "സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നൂറു വീടുകള്‍ നിര്‍മിച്ചുനല്കും"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas