By Malakkallu Express:May 11, 2015
ജയലളിതയെ കുറ്റവിമുക്തയാക്കി
ചെന്നൈ :അനധികൃത സ്വത്ത്സമ്പാദന കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഹൈക്കോടതി കുറ്റവിമുക്തയാക്കി. ജയലളിതക്കെതിരെ വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് സി ആര്‍ കുമാരസ്വാമിയാണ് ശിക്ഷ റദ്ദാക്കിയത്. തോഴി ശശികല ഉള്‍പെടെ മൂന്ന് കൂട്ടു പ്രതികളുടെയും ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ കണക്കില്‍പ്പെടാതെ ജയ 66.65 കോടി രൂപ സമ്പാദിച്ചെന്നാണ് അവര്‍ക്കെതിരായ കേസ്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് അനധികൃത സ്വത്ത്സമ്പാദന കേസില്‍ ജയലളിതയെയും തോഴി ശശികല, ബന്ധുക്കളായ സുധാകരന്‍, ഇളവരശി എന്നിവരെയും നാലുവര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കും വിചാരണ കോടതി ശിക്ഷിച്ചത്. സുപ്രീംകോടതി നിശ്ചയിച്ച മൂന്നുമാസ കാലയളവ് അവസാനിക്കാന്‍ ഒരുദിവസം മുമ്പാണ് ഹൈക്കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചത്.
തിങ്കഴാഴ്ച രാവിലെ പത്തിന് കോടതി ചേര്‍ന്ന് പത്ത് സെക്കന്റിലുള്ളിനുള്ളില്‍ ജഡ്ജി വിധി പ്രഖ്യാപിച്ചു. അപ്പീല്‍ അനുവദിക്കുന്നു എന്ന ഒറ്റവരി വിധിയാണ് ജസ്റ്റിസ് സി ആര്‍ കുമാരസ്വാമി വിധി പ്രസ്താവനത്തില്‍ വായിച്ചത്.
വിധി എഐഎഡിഎംകെയ്ക്ക് കനത്ത ആശ്വസമാകും. ശിക്ഷ ശരിവച്ചിരുന്നെങ്കില്‍ അറുപത്തേഴുകാരിയായ ജയലളിതയ്ക്ക് പത്തുവര്‍ഷത്തേക്ക് മത്സരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുമായിരുന്നു. ഇത് സംസ്ഥാനത്ത് എഐഎഡിഎംകെയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേനെ. വിധിയില്‍ സന്തോഷിച്ച് തമിഴ്നാട്ടില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്. കുറ്റവിമുക്തയായതോടെ ജയലളിതയക്ക് തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ മറ്റ് തടസ്സങ്ങളില്ലാതായി.
17ന് ജയ തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് സൂചന. അതിനിടെ സര്‍ക്കാര്‍ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്താനും എഐഎഡിഎംകെയില്‍ ആലോചനയുണ്ട്. അടുത്ത വര്‍ഷം മെയ് വരെയാണ് സര്‍ക്കാരിന്റെ കാലാവധി. വിധിയെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വവും മറ്റ് മന്ത്രിമാരും ജയലളിതയുടെ വസതിയിലെത്തിയിട്ടുണ്ട്. പനീര്‍ശെല്‍വം ഇന്ന് തന്നെ രാജി സമര്‍പ്പിക്കുമെന്നാണ് പാര്‍ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.