Headlines
By Malakkallu Express:June 20, 2015

മഴയെത്തും വെയിലത്തും പച്ചക്കറികള്‍ ആവോളം

രാജപുരം: മഴ പെയ്താലും വേനല്‍ കടുത്താലും ഈ കൃഷിയിടത്തില്‍ പച്ചക്കറികള്‍ ആവോളം. കോളിച്ചാല്‍ എരിഞ്ഞിലംകോട് പി.വി.മാത്യു എന്ന റോയിയാണ് തന്റെ ഒരേക്കര്‍ സ്ഥലത്ത് വര്‍ഷംമുഴുവന്‍ വിഷം തീണ്ടാത്ത പച്ചക്കറി കൃഷിചെയ്യുന്നത്.

മഴക്കാലത്ത് നല്ല വിളവ് തരുന്ന പയര്‍, പാവല്‍, പടവലം, കോവല്‍, വഴുതിന എന്നിവയാണ് ഇപ്പോള്‍ കൃഷിചെയ്യുന്നത്. വേനല്‍ക്കാലമായാല്‍ കോളിഫ്ലവര്‍, കാബേജ്, ചീര, വെണ്ട, നരമ്പന്‍ തുടങ്ങിയവയും കൃഷിചെയ്യും. ഓണവിപണിയെ ലക്ഷ്യംവെച്ച് മരിച്ചീനി, ചേന എന്നിവയും ഇപ്പോള്‍ കൃഷിചെയ്യുന്നുണ്ട്. ഇതോടൊപ്പം തേനീച്ചക്കൃഷിയുമുണ്ട്. രണ്ട് കൃഷിയും പരസ്​പര പൂരകങ്ങളാണെന്നും ജൈവരീതിയില്‍ കൃഷിചെയ്യുന്ന പച്ചക്കറികളുടെ പൂവുകളില്‍ തേനീച്ചകള്‍ പരാഗണം നടത്തുന്നതിനാല്‍ വിളവ് കൂടുന്നതോടൊപ്പം വിഷം കലരാത്ത തേനും ലഭിക്കുന്നുവെന്നും റോയി പറയുന്നു. ഇപ്പോള്‍ ദിവസം ഇരുപത് കിലോ വീതം പയര്‍ പ്രദേശത്തെ കടകളില്‍ വില്പന നടത്തുന്നുണ്ട്. കൂടാതെ അയല്‍പക്കത്തെ വീടുകളില്‍ ആവശ്യത്തിനായി അഞ്ച്കിലോ വരെ വേറെയും വില്പന നടുത്തുന്നുണ്ട്.

രണ്ടുവര്‍ഷംമുമ്പ് പരപ്പയിലെ കുഞ്ഞമ്പുവിന്റെ പച്ചക്കറിക്കൃഷി കണ്ട് താത്പര്യം തോന്നിയ റോയി സ്വന്തം സ്ഥലത്തെ റബ്ബര്‍ മുറിച്ചുമാറ്റിയാണ് പച്ചക്കറിക്കൃഷിയിലേക്ക് തിരിഞ്ഞത്. പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രൊഫസര്‍ ഡോ. ശ്രീകുമാറിന്റെ നിര്‍ദേശമനുസരിച്ച് കൃഷിചെയ്യുന്ന റോയിയുടെ കൃഷിത്തോട്ടം സന്ദര്‍ശിക്കാന്‍ കാര്‍ഷിക കോളേജിലെ വിദ്യാര്‍ഥികളും എത്താറുണ്ട്.

Filed under .

0 comments for "മഴയെത്തും വെയിലത്തും പച്ചക്കറികള്‍ ആവോളം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas