By Malakkallu Express:June 20, 2015
വായനദിനത്തില്‍ പുതിയ സമരരീതിയുമായി വിദ്യാര്‍ഥികള്‍
രാജപുരം: വായനദിനത്തില്‍ പുതിയ സമരമുറയുമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥിസംഘടനകളുടെ നേതൃത്വത്തില്‍ പുസ്തകം വായിച്ചാണ് പുതിയ സമരരീതി പരീക്ഷിച്ചത്.
വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചതിലും അധിക ഫീസ് ഈടാക്കുന്നതിലും പ്രതിഷേധിച്ചാണ് വായനസമരവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. വായനദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഇത്തരത്തില്‍ സമരം നടത്തിയതെന്നും ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല പഠിപ്പുമുടക്ക് തുടരുമെന്നും വിദ്യാര്‍ഥിസംഘടനാനേതാക്കള്‍ അറിയിച്ചു.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാര്‍, നോയല്‍ ടോമിന്‍ ജോസ്, നിധിന്‍ ചാര്‍ളി, എം.ശരത്ത്, നിഖില്‍, ഗോകുല്‍ നായര്‍, ഉമേഷ്, രാഹുല്‍ യാദവ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.