By Malakkallu Express:August 03, 2015
ഏഴുചിത്രങ്ങള്‍ തിയറ്ററുകളില്‍
റമസാന്‍ റിലീസുകള്‍ക്ക് ശേഷം കേരളത്തിലെ തിയറ്ററുകള്‍ നിറയാന്‍ മലയാളത്തില്‍ നിന്ന് വെള്ളിയാഴ്ച നാല് റിലീസുകള്‍. സുരേഷ് ഗോപിയുടെ രുദ്ര സിംഹാസനം, ഫഹദ് ഫാസില്‍ ചിത്രം അയാള്‍ ഞാന്‍ അല്ല, ജയസൂര്യ നായകനാകുന്ന ജിലേബി, ഷൈന്‍ ടോം ചാക്കോ നായകനായ വിശ്വാസം അതല്ലേ എല്ലാം എന്നിവയാണ് വെള്ളിയാഴ്ച റിലീസിനെത്തുന്ന എത്തുന്ന മലയാള ചിത്രങ്ങള്‍. ബോളിവുഡില്‍ നിന്ന് അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം റീമേക്ക്, തമിഴില്‍ നിന്ന് വിജയ് സേതുപതിയുടെ ഓറഞ്ച് മിട്ടായി, ജയം രവിയുടെ സകലകലാ വല്ലവന്‍ എന്നീ സിനിമകളുമെത്തുന്നു. സുരേഷ് ഗോപിയുടെ താന്ത്രിക് ത്രില്ലര്‍ സുരേഷ് ഗോപി വ്യത്യസ്തഗെറ്റപ്പിലെത്തുന്ന ഫാന്‍റസി ത്രില്ലര്‍. ഡോള്‍ബി അറ്റ്മോസ് ശബ്ദവിന്യാസത്തിലാണ് 'രുദ്ര സിംഹാസനം' ഒരുക്കിയിരിക്കുന്നത്. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുന്നത്. മറ്റൊരു ശക്തമായ കഥാപാത്രമായി സുധീര്‍ കരമനയും ചിത്രത്തിലുണ്ട്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന ചിത്രത്തിന് ശേഷം സുനില്‍ പരമേശ്വരന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണിത്. സുനില്‍ പരമേശ്വരന്‍റെ തന്നെരുദ്രതാളം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫഹദിന്‍റെ ഇരട്ടവേഷം; അയാള്‍ ഞാനല്ല ഫഹദ് ഫാസിലിനെ നായകനാക്കി നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയാള്‍ ഞാനല്ല'. സംവിധായകന്‍ രഞ്ജിത് ആണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. രഞ്ജിത്തിന്റെ കഥയ്ക്ക് വിനീത് കുമാറാണ് തിരക്കഥയും സംഭാഷണവും. ബംഗളൂരുവിലും അഹമ്മദാബാദിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. മൃദുലാമുരളിയും ദിവ്യാപിള്ളയുമാണ് നായികമാര്‍. രഞ്ജിതിന്റെ സഹോദരന്‍ രഘുനാഥും കെ ജി സുരേഷും ചേര്‍ന്നാണ് നിര്‍മാണം. ഷാംദത്താണ് ഛായാഗ്രഹണം. രഞ്ജി പണിക്കര്‍,ജോജു,ചെമ്ബന്‍ വിനോദ്,ടിജി രവി,സുബീഷ് സുധി തുടങ്ങിയവരും കഥാപാത്രങ്ങളാണ്. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിലെത്തും. നാടന്‍ കഥയുമായി ജയസൂര്യയുടെ ജിലേബി ഗ്രാമീണ ബന്ധങ്ങളുടെ കഥ പറഞ്ഞ് ജയസൂര്യ നായകനാകുന്ന ചിത്രം 'ജിലേബി'. ശ്രീക്കുട്ടനെന്ന കര്‍ഷകനായി ജയസൂര്യ അഭിനയിക്കുന്നു. കെ.പി.എസി ലളിതയാണ് ജയസൂര്യയുടെ അമ്മയുടെ വേഷത്തിലെത്തുന്നത്. രമ്യാ നമ്ബീശനാണ് നായിക. പരസ്യചിത്ര സംവിധായകനായ അരുണ്‍ ശേഖറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഈസ്റ്റ് കോസ്റ്റാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ദിലീപ് നായകനായ മൈ ബോസ് എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ജിലേബി. ഷൈന്‍ ടോം ചാക്കോയുടെ വിശ്വാസം അതല്ലേ എല്ലാം ഷൈന്‍ ടോമിനെ നായകനാക്കി ജയരാജ് വിജയ് ഒരുക്കുന്ന ചിത്രം. ഭഗത് മാനുവല്‍, ശങ്കര്‍ എന്നിവരും പ്രധാന റോളുകളിലുണ്ട്. എം.കെ.ആര്‍. ഫിലിം കമ്ബനിയുടെ ബാനറില്‍ ബെന്നി ആന്റണി, ഷജീര്‍, ബാബുവര്‍ഗീസ് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം അര്‍ച്ചന ജയകൃഷ്ണന്‍, അന്‍സിബ ഹസ്സന്‍ എന്നിവര്‍ നായികമാരാവുന്നു.

